പേരാവൂർ - ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം പേരാവൂരിൽ നടന്നു.എൻ.സി.സുകുമാരൻ നഗറിൽ നടന്ന സമ്മേളനം പേരാവൂർ ഗ്രാമപഞ്ചായത്ത്' പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡൻ്റ് സി.എച്ച്.ജബ്ബാർഅദ്ധ്യക്ഷത വഹിച്ചു.ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് പി.വി.രാഘവൻ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.ദിവാകരൻ,സുരേഷ് ബാബുഎന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി കെ.ഗിരീഷ് സ്വാഗതവും, ജോ. സെക്രട്ടറി ടി. രേഖനന്ദിയും പറഞ്ഞു.നിർദ്ദിഷ്ട കൊട്ടിയൂർ - അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ ചുരം രഹിത പാത യാഥാർത്ഥ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ സമ്മേളനം അധികൃതരോട്പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻ്റായി ടി. സുമേശനെയും സെക്രട്ടറിയായി കെ.ഗിരീഷിനെയും ട്രഷററായി കെ സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു.
Pass-free Wayanad road should be constructed immediately Aadharam Ezhuth Association Peravoor unit meeting.





















